തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ് മൃതദേഹം കണ്ടെത്തിയത്.
ബസിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

















