ന്യൂയോര്‍ക്ക്: ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ പടരുന്നുവെന്ന് പഠനങ്ങള്‍. മാത്രമല്ല തീവ്രത കുറഞ്ഞ അണുബാധകള്‍ക്ക് ഭാവിയിലെ രോഗബാധയില്‍ നിന്ന് സംരക്ഷണം നല്‍കാനാകില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒമിക്രോണിന്റെ ആദ്യരൂപത്തിലും വേഗത്തിലാണ് പുതിയ ഉപവകഭേദമായ ബിഎ.2 പടരുന്നത്.
സാൻഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തിലാണ് പുതിയ മുന്നറിയിപ്പ്. രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് അനുസരിച്ചാകും ഒമിക്രോൺ ബാധിച്ചവരിൽ ആന്റിബോഡി രൂപപ്പെടുകയെന്ന് പഠനത്തിൽ പറയുന്നു. വാക്‌സിനെടുത്തവരിലും ഒമിക്രോണിന്റെ ചെറിയ രൂപം വന്നുപോയിട്ടുണ്ടെങ്കിലും പുതിയ വകഭേദങ്ങളും ഭാവിയിൽ വരാനിരിക്കുന്ന വകഭേദങ്ങളും പടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഒമിക്രോണിൽനിന്നു ലഭിക്കുന്ന രോഗപ്രതിരോധശേഷി മറ്റ് വകഭേദങ്ങൾ തടയാൻ മാത്രം പര്യാപ്തമല്ലെന്നാണ് പഠനങ്ങളിൽനിന്ന് വ്യക്തമായതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രോഗപ്രതിരോധശേഷി കൂട്ടാൻ ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകേണ്ടതിന്റെ പ്രാധാന്യം ഇവർ ഊന്നിപ്പറയുന്നു.
ഒമിക്രോണിന്റെ രണ്ടാം തലമുറ യഥാര്‍ത്ഥ വൈറസിനേക്കാള്‍ രോഗവ്യാപന തോത് കൂടിയവയാണെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തുന്നു. ഒമിക്രോണ്‍ രോഗബാധയേറ്റ രോഗികളേക്കാള്‍ ബി എ.2 വകഭേദം ബാധിച്ച രോഗികള്‍ വേഗത്തില്‍ രോഗം പടര്‍ത്തുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. വാക്സിന്‍ സ്വീകരിക്കാത്തവരില്‍ അപകടസാദ്ധ്യത ഏറെയാണെന്നും ഗവേഷകര്‍ പറഞ്ഞു. ലോകമെമ്ബാടും ഏറ്റവും ശക്തമായി തുടരുന്നത് ബി എ.1 വകഭേദമാണെങ്കിലും സമീപകാലത്തായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുകെ, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബി എ.2 വര്‍ദ്ധിക്കുന്നതായി കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.
















