കണ്ണൂര്‍: കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കണ്ണൂര്‍ ആറളം ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ ഇരിക്കൂര്‍ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടി കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇതോടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊട്ടിയൂര്‍ പഞ്ചായത്തിലും ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. മുപ്പതിലധികം കാട്ടാനകളാണ് ഫാമിൽ സ്ഥിരമായി തമ്പടിക്കുന്നത്.