ചെന്നൈ: ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാണ് ദക്ഷിണാഫ്രിക്കന്‍ കൗമാരതാരം ഡിവാള്‍ഡ് ബ്രേവിസിന്റെ പേര്. അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ബേബി ഡിവില്ലിയേഴ്സ് എന്ന പേര് ഇതിനോടകം സ്വന്തമാക്കാന്‍ കൗമാരതാരത്തിന് സാധിച്ചിട്ടുണ്ട്. ശൈലിയും ഏറെക്കുറെ ഡിവില്ലിയേഴ്സിന്റേത് തന്നെ. വിരാട് കോലിയും ഡിവില്ലിയേഴ്സിനേയുമാണ് ബ്രേവിസ് ആരാധിക്കുന്നത്. ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത ബ്രേവിസ് തന്റെ ഇഷ്ട ടീമായ റോയല്‍ ചലഞ്ചേഴ്സിന് കളിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ താല്പര്യകാരുണ്ടാവുക മറ്റൊരു താരത്തിനാണെന്നാണ്് അശ്വിന് (R Ashwin) പറയുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 താരം രാജ്വര്ധന് ഹംഗര്‍ഗേക്കറെ കുറിച്ചാണ് അശ്വിന് പറയുന്നത്. ”ഹംഗര്‍ഗേക്കര്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല മികച്ചൊരു ലോവര്‍-മിഡില്‍ ഓര്‍ഡര്‍ ബാറ്ററുമാണ്. ഷോട്ടുകള്‍ പായിക്കുമ്പോള്‍ അവനുള്ള കരുത്ത് അവിശ്വസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.