പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 3412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22367 ആയി.
3271 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 62 പേരുടെ ഉറവിടം അറിയില്ല.
77 ആരോഗ്യ പ്രവര്‍ത്തകരും, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 2489 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.