പാലക്കാട്: വീടിനുള്ളിൽ 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം സുബ്രഹ്മണ്യൻ – ദേവകി ദമ്പതികളുടെ മകൾ ബീന(20)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു വ്യക്തമാക്കി.
പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ബീന. ഫീസടയ്ക്കാനായി അമ്മ കോളജിൽ എത്തിയെങ്കിലും അധികൃതർ സ്വീകരിച്ചില്ലെന്ന് ബീനയുടെ സഹോദരൻ പറഞ്ഞു. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളജിലെത്തിയിരുന്നു. എന്നാൽ കോളജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.