തിരുവനന്തുപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്.
കോവിഡ് മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ വകഭേദമാണ് പടരുന്നത്. രോഗം ബാധിച്ച ഒട്ടുമിക്ക ആളുകളിലും ഒമിക്രോണ്‍ വകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണിനെ നിസാരമായി കാണരുത്. ജാഗ്രത തുടരണം. നിലവില്‍ വ്യാപനതോത് കുറഞ്ഞിട്ടുണ്ട്. അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.
കഴിഞ്ഞ ആഴ്ചകളില്‍ വ്യാപനത്തിൻ്റെ വളര്‍ച്ചാനിരക്ക് 200 ശതമാനം കടന്നും മുന്നോട്ടു പോയിരുന്നു. ഇപ്പോള്‍ 58 ശതമാനത്തിലാണ്. വരും ദിവസങ്ങളില്‍ വ്യാപനം കുറയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ തന്നെ തിരുവനന്തപുരത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങി. എറണാകുളത്തും ഒരാഴ്ച കൊണ്ട് കോവിഡ് കേസുകള്‍ കുറയുമെന്നാണ് പ്രതീക്ഷ. മറ്റു ജില്ലകളിലും കോവിഡ് കേസുകള്‍ പീക്കില്‍ എത്തിയിട്ട് കുറയുമെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്കുകൂട്ടല്‍. നിലവില്‍ മരണസംഖ്യ വര്‍ധിക്കാത്തതും ഗുരുതരമാകുന്ന കേസുകള്‍ കുറഞ്ഞുതന്നെ നില്ക്കുന്നതും ആശ്വാസം നല്‍കുന്നതായാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തല്‍.