മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി മാളവിക മോഹനൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്.
കടല്‍ത്തീരത്ത് നില്‍ക്കുന്നതും വെള്ളത്തില്‍ കിടക്കുന്നതുമായ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘പട്ടം പോലെ’ എന്ന മലയാളം ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ യു മോഹനൻ്റെ മകളാണ് മാളവിക.
മാസ്റ്ററാണ് മാളവികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിജയ് പ്രധാനവേഷത്തിലെത്തിയ ചിത്രം വന്‍വിജയമായിരുന്നു. ധനുഷ് നായകനായ കാര്‍ത്തിക് നരേന്‍ ചിത്രം മാരന്‍, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങള്‍.