ജിദ്ദ: രണ്ട് വര്‍ഷത്തിന് ശേഷം സൗദിയില്‍ ആദ്യമായി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ അംഗങ്ങള്‍ നേരിട്ടെത്തി മന്ത്രിസഭ ചേര്‍ന്നു.കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് അംഗങ്ങള്‍ നേരിട്ടെത്തി മന്ത്രിസഭ ചേരുന്നത്.റിയാദിലെ അല്‍- യമാമ കൊട്ടാരത്തിലായിരുന്നു മന്ത്രിസഭ ചേര്‍ന്നത്. നിരവധി വിഷയങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
ജമൈക്കയുമായി ടൂറിസം സഹകരണം, കുവൈത്തുമായി നേരിട്ട് നിക്ഷേപ ധാരണ, മേഖലയിലും ലോകത്തും സുരക്ഷ , സ്ഥിരത, അഭിവൃദ്ധി, വികസനം എന്നിവയുടെ ഏകീകരണത്തിന് സംഭാവന നല്‍കുന്നതിന് രാജ്യാന്തര വിഷയങ്ങളോടുള്ള പൊതു താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് മന്ത്രി സഭയില്‍ ചര്‍ച്ചാ വിഷയമായത്.