ജമൈക്ക: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ രംഗത്ത്.ട്വിറ്ററിലൂടെയായിരുന്നു ഗെയ്‌ലിന്റെ ആശംസ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേട്ടാണ് ബുധനാഴ്ച താന്‍ ഉണര്‍ന്നതെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
വ്യക്തിപരമായി പ്രധാനമന്ത്രിയോയും ഇന്ത്യാ രാജ്യത്തോടുമുള്ള തന്റെ ബന്ധത്തെക്കുറിച്ചായിരുന്നു മോദിയുടെ സന്ദേശമെന്നും ഗെയ്ല്‍ വ്യക്തമാക്കി. 42-കാരനായ ഗെയ്ല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി വിവിധ സീസണുകളില്‍ കളിച്ചിട്ടുള്ള താരമാണ്.