എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ എത്തുന്ന ‘വലിമൈ’ പൊങ്കല്‍ റിലീസായി ജനുവരി 13 നായിരുന്നു തിയറ്ററുകളിലെത്തിക്കാൻ ശ്രമിച്ചിരുന്നത്.എന്നാല്‍, കോവിഡ് മൂന്നാം തരംഗത്തിന്‍റെ സാഹചര്യം പരിഗണിച്ച് അവസാന ഘട്ടത്തില്‍ ചിത്രം മാറ്റിവെക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി അല്‍പ്പദിവസത്തിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂഫെബ്രുവരി പകുതിയോടെ ആക്റ്റിവ് കേസുകള്‍ കുറഞ്ഞാല്‍ മാര്‍ച്ചില്‍ റിലീസ് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
പൊലീസ് വേഷത്തിലാണ് അജിത് ചിത്രത്തില്‍ എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനു ശേഷം എച്ച് വിനോദും അജിതും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ വലിയ ആക്ഷന്‍ രംഗങ്ങളാണ് പ്രധാന സവിശേഷത. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ഹുമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അജിതിന്‍റെ ക്ലീന്‍ ഷേവും കറുപ്പിച്ച മുടിയും കണ്ണടയുമായുള്ള ഒരു ലുക്കും താടിയില്ലാതെ നരച്ച ഒരു നേര്‍ത്ത മീശയുമായുള്ള ഗെറ്റപ്പും പുറത്തുവന്നിട്ടുണ്ട്.
വലിമൈ ഹിന്ദിയിലും പുറത്തിറക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള, രാജ്യ വ്യാപകമായി വൈഡ് റിലീസുള്ള ആദ്യ അജിത് ചിത്രമായേക്കും വലിമൈ. നേരത്തേ പൂനെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലും ആഫ്രിക്കയിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു.ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.
















