അമേരിക്ക: വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ ഫോക്സ് ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അസഭ്യം പറയുന്നത് ലൈവായി ജനം കേട്ടു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, പ്രമുഖ ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം ബൈഡനോട് ഉന്നയിക്കുകയായിരുന്നു.
എന്നാല്‍ തന്റെ മുന്നിലുള്ള മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ ‘സ്റ്റുപിഡ്, സണ്‍ ഓഫ് എ ബിച്ച്’ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ചോദ്യത്തോട് പ്രതികരിച്ചത്. എന്നാല്‍ അപ്പോള്‍ മുറിയിലെ ബഹളത്തിനിടയില്‍ യഥാര്‍ത്ഥത്തില്‍ ബൈഡന്‍ പറഞ്ഞത് എന്താണെന്ന് കോള്‍ക്കാനായില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു റിപ്പോര്‍ട്ടര്‍ പറയുന്നു.