ഉദുമ: വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാരേഖകളും വീട്ടില്‍ നിന്ന് പിടികൂടി.പാസ്പോര്‍ട്ടിലെ വിലാസവും യാത്രാവിവരങ്ങളും സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാകുന്നതിന് അബ്ദുല്‍ ഖാദറിന് നോട്ടീസ് നല്കി.കളനാട് കീഴൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറിൻറെ വീട്ടില്‍ ഞാഴറാഴ്ച മേല്‍പറമ്പ് സി.ഐ ടി. ഉത്തംദാസും സംഘവും നടത്തിയ പരിശോധനയില്‍ ബദിയടുക്ക ചേടിക്കല്‍ ഹസ്സന് കുട്ടി എന്നയാളുടെ വിലാസത്തിലുള്ള മൂന്ന് പാസ്പോര്‍ട്ടുകളും വിമാന ടിക്കറ്റടക്കമുള്ള യാത്രാ രേഖകളുമാണ് പിടിച്ചെടുത്തത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും.തെറ്റായ വിലാസം നല്കി പാസ്പോര്‍ട്ട് സംഘടിപ്പിച്ചതിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോസ്ദുര്‍ഗ് കോടതിയുടെ സെര്‍ച് വാറന്റ് പ്രകാരം ഞായറാഴ്ച നടത്തിയ പരിശോധനയില്‍ മേല്‍പറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശശിധരന് പിള്ള, പൊലീസുകാരായ ഷീബ, രജീഷ് എന്നിവര്‍ പങ്കെടുത്തു.