റിയാദ്: ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിലൂടെ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.രോഗമുക്തരായ വ്യക്തികളില്‍ എത്രകാലത്തേക്കാണ് കോവിഡ് രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി നിലനില്‍ക്കുന്നതെന്ന് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.
ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പെടുത്തവരില്‍ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും ഇത് രോഗബാധ തടയുന്നതിനും, മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് തടയുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ കൃത്യമായി കോവിഡ് മുന്‍കരുതലുകള്‍ പാലിക്കേണ്ടതാണെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. കോവിഡ് രോഗമുക്തി നേടിയവരും ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പുകള്‍ സ്വീകരിക്കണമെന്ന് മന്ത്രലായം അറിയിച്ചു.