മഡ്ഗാവ്: ഐഎസ്എല്ലില്‍ എസ്.സി ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുടെ മികവില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.
21-ാം മിനിറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ കോര്‍ണറില്‍ നിന്നുള്ള ഓഗ്‌ബെച്ചെയുടെ ഹെഡര്‍, ഈസ്റ്റ് ബംഗാള്‍ താരം ഹോക്കിപിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു. ഇത് സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്.
44-ാം മിനിറ്റില്‍ ഓഗ്‌ബെച്ചെ ആദ്യ ഗോള്‍ അടിച്ചു. പിന്നീട് അനികേത് യാദവ് ഹൈദരാബാദിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നാലെ 74-ാം മിനിറ്റില്‍ ഓഗ്‌ബെച്ചെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി.
ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായാണ് ഹൈദരാബാദ്, ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഒന്നാമതെത്തിയത്. 13 കളികളില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ വെറും 9 പോയന്റുമായി അവസാന സ്ഥാനത്താണ്.