ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിലെ 13 താരങ്ങൾക്ക് കോവിഡ്. താരങ്ങൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെ ചൈനീസ് തായ്‌പെയ്‌ക്കെതിരായ ഏഷ്യൻ കപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറി.
നിരവധി കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ചൈനീസ് തായ്‌പെയ്‌ക്കെതിരായ മത്സരത്തിൽ 13 കളിക്കാരെ കളത്തിലിറക്കാൻ ഇന്ത്യക്ക് കഴിയാതെ വന്നിരിക്കുന്നു-ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
കളിക്കാന്‍ 13 താരങ്ങളെ സജ്ജമാക്കാണമെന്നാണ് നിയമം. 11 താരങ്ങളെ പ്ലെയിങ് ഇലവനിലും രണ്ട് താരങ്ങലെ റിസര്‍വായി നിര്‍ത്തണം. പല താരങ്ങള്‍ക്കും പരിശോധനാ ഫലം പോസിറ്റീവായതോടെ താരങ്ങളെ ഇറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പിന്‍മാറ്റം. മത്സരത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് ടീം അധികൃതര്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി വെളിപ്പെടുത്തിയത്.
മത്സരത്തിനായി ചൈനീസ് തായ്‌പേയ് താരങ്ങള്‍ ഗ്രൗണ്ടില്‍ ഇറങ്ങി വാം അപ്പ് തുടങ്ങിയിരുന്നു. പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ പിന്‍മാറ്റം. ബുധനാഴ്ച ചൈനയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ പോരാട്ടവും നടക്കുമോ എന്ന കാര്യം ഇതോടെ സംശയത്തിലായി.
അതേസമയം മത്സരം മാറ്റിവെക്കുമോ ഉപേക്ഷിക്കുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.