സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി പിവി സിന്ധു. രണ്ടു വര്‍ഷത്തെ കിരീട വരള്‍ച്ചയാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ സിന്ധു ഇതോടെ അവസാനിപ്പിച്ചത്.
ഇന്ത്യയുടെ തന്നെ 20-കാരി മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് (21-13, 21-16) സിന്ധുവിന്റെ കിരീട നേട്ടം. 2019ലെ ലോക ബാഡ്മിൻ്റൺ കിരീടമാണ് ഇന്ത്യൻ താരം അവസാനം നേടിയത്. 2017ലും സിന്ധു സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം നേടിയിരുന്നു.
വെറും രണ്ട് സെറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമാണ് സിന്ധു വിജയിച്ചത്. സ്കോർ 21-13, 21-15.
സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ പോരിനെത്തിയത്.