മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് മത്സര വിഭാഗത്തിൽ സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ എലീൻ പെരസ്-മാറ്റ് വി മിഡ്ലെകോപ്പ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. സ്കോർ: 7-6, 6-4.
സീഡ് ചെയ്യപ്പെടാത്ത ഇന്ത്യ-യുഎസ് സഖ്യമായ സാനിയ-രാജീവ് ജോഡി ഒരു മണിക്കൂർ 27 മിനിറ്റുകൊണ്ടാണ് ഓസ്ട്രേലിയ-ഡച്ച് സഖ്യത്തെ മറികടന്നിരിക്കുന്നത്.
നേരത്തെ വനിതാ ഡബിൾസ് വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെ സാനിയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ സീസണോടെ കളിക്കളം വിടുമെന്നാണ് സാനിയ പ്രഖ്യാപിച്ചത്.