ഡല്‍ഹി: രാജ്യത്ത് ഭീതി പടർത്തി കോവിഡ് തുടരുന്നതിനിടെ രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധിച്ചിരിക്കുന്നത് .17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 4171 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് ആക്റ്റിവ് കേസുകളുടെ എണ്ണം 21,87,207 ആണ്. 93.18 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.65 ശതമാനം ആയിട്ടുണ്ട്.
18.75 ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇന്നലെ നടത്തിയത്. ഇതുവരെ 161.92 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റര്‍ ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്.