ഫത്തോര്‍ദ: ഐഎസ്എലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി ചെന്നൈയിന്‍ എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ചെന്നൈയിന്‍ വിജയം നേടിയെടുത്തത്.
ചെന്നൈയിന് വേണ്ടി ഏരിയല്‍ ബോറിസിയൂക്കും വ്‌ലാദിമിര്‍ കോമാനും ഗോളടിച്ചു. ലാല്‍ഡന്‍മാവിയ റാള്‍ത്തെ നോര്‍ത്ത് ഈസ്റ്റിനായി ആശ്വാസ ഗോള്‍ നേടി.
ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും ചെന്നൈയിന് സാധിച്ചു. 12 മത്സരങ്ങളില്‍ നിന്ന് 18 പോയന്റാണ് ടീമിനുള്ളത്. എന്നാല്‍ മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുകയാണ്. 13 മത്സരങ്ങളില്‍ നിന്ന് വെറും ഒന്‍പത് പോയന്റ് മാത്രമാണ് ടീമിനുള്ളത്.