ദുബായ് : ദേര ഹയാത്ത് റീജന്‍സിയിലെ സ്റ്റാര്‍ ഗലേറിയ സിനിമ രണ്ടു വര്‍ഷത്തെ അടച്ചുപൂട്ടലിന് ശേഷം ശനിയാഴ്ച വീണ്ടും പുനരാരംഭിച്ചു. കോവിഡ് 19 രൂക്ഷമായതിനെ തുടര്‍ന്നാണ് തിയേറ്റര്‍ അടച്ചിട്ടിരുന്നത്. അത്യന്താധുനിക സൗകര്യങ്ങളുള്ള നവീകരിച്ച രണ്ടു തിയ്യറ്ററുകള്‍ ആണ് സ്റ്റാര്‍ ഗലേറിയ സിനിമയില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് പ്രദര്‍ശകരായ സലീം, ഫൈസല്‍, രാജന് വര്‍ക്കല തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
രണ്ടു തിയേറ്ററുകളാണ് ഇവിടെയുള്ളത്. 323 സീറ്റുകളുള്ളതും 115 സീറ്റുകളുള്ളതും. ഏറ്റവും അവസാന നിര വിഐപി സീറ്റുകളാണ്. സിനിമ കാണാനെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമാണ്. ദിവസവും 1, 4, 7, 10 സമയങ്ങളില്‍ നാലു പ്രദര്‍ശനങ്ങളാണ് വലിയ തിയ്യറ്ററിലുണ്ടാവുക. 1.30, 4.30, 7.30, 10.30 എന്നിങ്ങനെയാണ് ചെറിയ തിയ്യറ്ററിലെ പ്രദര്‍ശന സമയം. വാറ്റ് കൂടി ഉള്‍പ്പെടുത്തി 36.75 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ചക്കകം ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന ആരംഭിക്കും.
അതേസമയം, പ്രണവ് മോഹന്‍ ലാല്‍ നായകനായ ‘ഹൃദയം’ ആണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന് മുഖ്യ വേഷമിട്ട ‘മേപ്പടിയാന്’, ‘സൂപ്പര്‍ ശരണ്യ’ എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ദുല്‍ഖര്‍ സല്മാന് നായകനായ ‘സല്യൂട്ട്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും.