‘മിന്നല്‍ മുരളി’യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 5 മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസും ബേസില്‍ ജോസഫും വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ടൊവിനോ, ബേസില്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യു, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
സ്‍ക്രീനില്‍ കണ്ട രംഗങ്ങള്‍ എങ്ങനെയാണ് ഷൂട്ട് ചെയ്തതെന്ന് അറിയുന്നത് തന്നെ കൗതുകമാണ്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ചിത്രം ‘മിന്നല്‍ മുരളി’ നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിൻ്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്.
സമീര്‍ താഹിര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്. ക്രിസ്‍മസ് റിലീസായിട്ടാണ് നെറ്റ്ഫ്ളിക്സിലൂടെ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിൻ്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം, കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.
















