ബാംബോലിം: ഐ.എസ്.എലില്‍ എഫ്.സി ഗോവയെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. സീസണില്‍ ഈസ്റ്റ് ബംഗാള്‍ നേടുന്ന ആദ്യ വിജയമാണിത്.
ഇരട്ട ഗോള്‍ നേടിയ നയോറെം മഹേഷ് സിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്. ആല്‍ബര്‍ട്ടോ നൊഗുവേര ഗോവയുടെ ആശ്വാസ ഗോള്‍ നേടി.
ഇതോടെ പോയന്റ് പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തേക്കുയര്‍ന്നു. 12 മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമുള്ള ഈസ്റ്റ് ബംഗാളിന് 9 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 13 പോയന്റുള്ള ഗോവ ഒന്‍പതാം സ്ഥാനത്തേക്ക് വീണു.