പനാജി: ഐഎസ്എലില്‍ വ്യാഴാഴ്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹൻബഗാൻ മത്സരവും മാറ്റിവച്ചു. താരങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതിനാലാണ് മത്സരം മാറ്റിവച്ചത്. ബ്ലാസ്റ്റേഴ്സിന് മൈതാനത്ത് ഇറക്കാൻ ആവശ്യമായ കളിക്കാരില്ല എന്ന് അധികൃതർ അറിയിച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവച്ചിരുന്നു. ഐഎസ്എല്‍ മെഡിക്കല്‍ ടീമുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മത്സരം മാറ്റിവച്ചത്.
നേരത്തെ മാറ്റിവച്ച എടികെ മോഹൻബഗാൻ-ഒഡീഷ എഫ്സി മത്സരം അടുത്ത ഞായറാഴ്ച ഫത്തോർഡ സ്റ്റേഡിയത്തിൽ നടക്കും.