കാലം മാറുമ്പോൾ കോലം മാറ്റുന്ന മനുഷ്യർക്ക് ഇന്ന് ഏറ്റവുമധികമായി വേണ്ടത് ആരോഗ്യം തന്നെയാണ്. മനുഷ്യ സഹജമായ ഈ ലോകത്തിൽ മനുഷ്യന് മാത്രമേ ശരീരസൗന്ദര്യം നിലനിർത്താൻ സാധിക്കുകയുള്ളു. അതിനായ് പരിശ്രമിച്ച് അതിൽ ഡെഡിക്കേഷൻ കൊടുക്കുന്നവരാണ് പലരും.
ഇന്ന് മാറിവരുന്ന ജീവിതരീതികൾ പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങൾക്കാണ് തുടക്കമിട്ടത്. ഭൂരിഭാഗം ചെറുപ്പക്കാരും ഇപ്പോൾ ‘ഫിറ്റ്നസ് ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു . അതുകൊണ്ട് തന്നെ പല തരത്തിലുള്ള ഡയറ്റുകൾ നിത്യ ജീവിതത്തിൽ ഇവർ പരീക്ഷിക്കുന്നു. കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ്, ഡാഷ് ഡയറ്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഡയറ്റുകളാണ് നിത്യജീവിതത്തിൽ നമ്മെ ആകർഷിക്കുന്നത്. എന്നാൽ ഇതിൽ നിന്നും,വ്യത്യസ്തമായ ഒന്നാണ് റെയിന്‍ബോ ഡയറ്റ്.
പല തരത്തിലും നിറങ്ങളിലുമുള്ള പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണെന്ന് നിങ്ങൾ കേൾക്കാറില്ല ? അതുതന്നെയാണ് ഈ റെയിന്‍ബോ ഡയറ്റും. പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചുവപ്പ്, ഓറഞ്ച്,പച്ച, പർപ്പിൾ, ചോക്ലേറ്റ് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കൽസ് ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ അല്ലെങ്കിൽ ദോഷമായ വസ്തുക്കളെ നിർമാർജനം ചെയ്യുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കാൻസർ, പ്രമേഹം, എന്നിവ പോലുള്ള സാംക്രമികേതര രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ആരോഗ്യം സർവധനാൽ പ്രധാനം എന്ന് നാം പറയുന്നത് വെറുതെയല്ല.ഇന്ന് ഒരു വിധം ചെറുപ്പക്കാരും മധ്യവയസ്കരും ഉൾപ്പെടുന്ന ആളുകൾക്കിടയിൽ ശാരീരിക സൗന്ദര്യം തികച്ചും വേറിട്ട് തന്നെ ആണ് നിൽക്കുന്നത്.ആ സൗന്ദര്യം നിലനിർത്തുന്നതും അതിനെ പരിചരിച്ച് കൊണ്ട് പോകുന്നതും ഇന്ന് ഒരു കഴിവ് തന്നെയാണ്.
വ്യായാമത്തിന് മടികാണിക്കുന്നവർക്കാണ് ഡയറ്റിന്റെ ആവശ്യം. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നവർ അതിനെ നല്ലരീതിയിൽ കൊണ്ട് നടക്കാൻ ആഗ്രഹിക്കും. ബോഡി ഷെയിമിംങ് നടത്തുന്നവർക്ക് അതിനെ നേരം കാണു. അവനവന്റെ ശരീരം അവനവന്റെ താല്പര്യ മാണ്. അതിനെ സംരക്ഷിക്കേണ്ടതും കൊണ്ട് നടക്കേണ്ടതും നാം തന്നെ എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു.