ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ അഴിമതി ഉണ്ടായിരിക്കുന്നത് തികച്ചും ഒരേ ഒരു മേഖലയിൽ മാത്രമാണ്. നോട്ട് നിരോധനം കൊണ്ട് വന്നത് കൊണ്ടൊന്നും യഥാർത്ഥത്തിൽ ഒരു കാര്യവും ഇല്ല എന്ന് തന്നെ പറയാം. ആയതിനാൽ തന്നെ ഇപ്പോളും മനുഷ്യന്റെ ആർത്തിക്ക് ഒട്ടും കുറവും ഇല്ല. പണത്തിന് മീതെ പരുന്തും പറക്കുമെങ്കിലും ഇന്ന് പരുന്തിന്റെ മീതെയാണ് മനുഷ്യർ പറക്കുന്നത്. ആർത്തിയും ആവേശവും അഴിമതിയും കൂടി കലർന്ന മനുഷ്യ വികാരങ്ങൾക് തികച്ചും ഒരു മറ ഇടേണ്ട സമയം കഴിഞ്ഞിരിക്കുന്നു യഥാർത്ഥത്തിൽ. പക്ഷെ അഴിമതി എന്നത് കൊണ്ട് മനുഷ്യൻ കാണുന്നത് ഒരേ ഒരു കാര്യമാണ്. പണം ഇപ്പോൾ അഴിമതിയുടെ മുഖ മുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ കോവിഡ് കാലത്തും അഴിമതിക്കും പണത്തിന്റെ ഒഴിക്കിനും ഒരു കുറവും ഉണ്ടായിരുന്നില്ല.
കോവിഡ് കാലത്തെ കണക്കുകൾ വച് നോക്കുകയാണെങ്കിൽ ഇന്ന് കോടികണക്കിന് രൂപയുടെ അഴിമതിയാണ് കാണാൻ സാധിക്കുന്നത് . കോവിഡ് കാലത്തെ മരുന്ന് വാങ്ങലുകളിൽ നിന്നും കാണാൻ സാധിക്കുന്നത് കോടികണക്കിന് വരുന്ന രേഖകളാണ്. ഇതൊന്നും സത്യത്തിൽ ആരും അന്വേഷിക്കാൻ പോകൽ ഇല്ല എന്നതാണ് സത്യം. എന്നാൽ തെളിവുകൾ മുന്നിൽ കിടക്കുമ്പോൾ അതിന് അല്പമെങ്കിലും വില കല്പിച്ചു അതിനെ തിരിഞ്ഞ് നോക്കുകയാണെങ്കിൽ പൈൻ അതോർത്തു ദുഃഖിക്കേണ്ട കാര്യം വരില്ല . അത്കൊണ്ട് തന്നെ മെഡിക്കൽ രംഗത്തേക് ഒന്ന് നോക്കുന്നത് നന്നായിരിക്കും.
കോവിഡ് കാലത്ത് മരുന്ന് കമ്പനികൾ അറിയാതെ അവയുടെ പേരിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കോടികളുടെ പർച്ചേഴ്‌സ് രേഖകളുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതായി കാണിച്ചാണ് രേഖകളുണ്ടാക്കിയത്. എന്നാൽ ഇത്രയധികം പണം എവിടേക്കു പോയി എന്ന അന്വേഷണത്തിലാണ് ധന ഇൻസ്‌പെക്ഷൻ വിഭാഗം. ഈ കഴിഞ്ഞ ആഗസ്ത് മാസം വരെ മെഡിക്കൽ സർവീസസ് കോർപറേഷൻ വിഭാഗം 224 കമ്പനികളുമായിട്ടാണ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. കോര്പറേഷന്ന് n 95 മാസ്കും വിതരണം ചെയ്തിരിക്കുന്നത് 80 % വും തട്ടിക്കൂട്ട് കമ്പനികളാണെന്നും വിവരമുണ്ട് . കൂട്ടത്തിൽ വിശ്വസനീയ കമ്പനികളുടെ പേര് കൂടി ഉൾപ്പെടുത്തുകയും ചെയ്തു.
മെഡിക്കൽ സർജിക്കൽ ഉപകാരണങ്ങൾക്കൊപ്പം പഴം പച്ചക്കറി കൂടി വിതരണം ഉള്ളതായി കാണുന്നു. ഇപ്പോൾ കമ്പനി വെബ്‌സൈറ്റും പ്രവർത്തന രഹിതമാണ്. കമ്പനി വെബ്സൈറ്റ് പ്രവർത്തന രഹിതമാക്കിയതാണെന്നും കോർപറേഷനുമായുള്ള കൂടുതൽ ഇടപാടുകളെ കുറിച് വിശദീകരിക്കാൻ തകല്പര്യമില്ല എന്നുമാണ് കമ്പനി ഉടമ പറയുന്നത് . മഹാരാഷ്ട്രയിലെ ബയോലിങ്ക്സ് ഇന്ത്യ എന്ന പ്രസക്ത കമ്പനിയിൽ നിന്നും 1. 52 കോടി രൂപയുടെ പി പി ഇ കിറ്റ് വാങ്ങിയതായി രേഖയുണ്ട്. എന്നാൽ കോർപറേഷന് പി പി ഇ കിറ്റ് നൽകിയിട്ടില്ലെന്നും മറ്റു ചില ഉപകരണങ്ങൾ മാത്രമാണ് നല്കിയതെന്നുമാണ് കമ്പനികൾ പറയുന്നത്. എറണാകുളത്തെ സ്ഥാപനത്തിൽ നിന്നും 10 ലക്ഷം രൂപയുടെ ഇൻഫ്രാറെഡ് തെർമോമീറ്റർ വാങ്ങിയതായി രേഖയുണ്ട്.
അഴിമതിയുടെ കാര്യത്തിൽ എല്ലാ വിഭാഗങ്ങളും കണക്കാണ്. അത് അല്ലെങ്കിലും ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങളാണല്ലോ നാം പിന്നെയും പിന്നെയും ചെയ്യുന്നതും അത് തന്നെ ആവർത്തിക്കുന്നതും. ഇപ്പോൾ ഇതാ പുരകത്തി നിൽകുമ്പോൾ അതിനനുസരിച് വാഴ വെട്ടുകയാണ് ഈ കാണുന്ന മെഡിക്കൽ രംഗവും. അഴിമതിയുടെ അഴിഞ്ഞാട്ടം അല്ലാതെ ഇതിനൊക്കെ എന്താണ് പറയുക. ഇവിടെ സാധാരണകാരനു ചായ കുടിക്കാൻ പോലും ഒരു 20 രൂപ ഈ കോവിഡ് സാഹചര്യത്തിൽ കയ്യിൽ ഉണ്ടോ ഇല്ലയോ എന്ന് വരെ ഉറപ്പിച് പറയാൻ സാധിക്കുന്നില്ല . അതിനിടയ്ക്കാണ് കോടികണക്കിന് രൂപയുടെ അഴിമതി.