റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറിസ് സർക്കിൾ പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്കായി ‘സാരേ ജഹാ സെ അച്ഛ’ എന്ന പേരിൽ പദ്യ പാരായണ മത്സരം നടത്താൻ തീരുമാനം. 5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം . ജനുവരി 22ന് വൈകുന്നേരം 5 മണിക്ക് സൂം മീറ്റിലാണ് പരിപാടി നടത്തുക.
റിപബ്ലിക് ദിനത്തെ കുറിച്ചുള്ള ഓർമകളും അറിവും പങ്കുവെക്കാനും കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. താല്പര്യമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പങ്കെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി 81380 00380 എന്ന നമ്പറിൽ ബന്ധപ്പെടാം.
വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി https://www.ncdconline.org