2022 ലെ അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ബുക്കിങ് ഇന്ന് പുനരാരംഭിക്കും. രാവിലെ 11 മണി മുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം.ഇത്തവണ ഓഫ്ലൈന് ആയി ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. സന്ദര്‍ശകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. ട്രക്കിങ് ജനുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ നീണ്ടു നില്ക്കും. ദിവസവും 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം എന്ന് നേരത്തെ അറിയിച്ചതാണ്.
നേരത്തെ, ജനുവരി 18 മുതല്‍ ട്രക്കിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് ജനുവരി 15ന് വൈകിട്ട് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ബുക്കിങ് തുടങ്ങി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ ടിക്കറ്റും വിറ്റുപോയിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലയിലെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് ട്രക്കിങ് റദ്ദാക്കുകയായിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് പണം 14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ വഴി അക്കൗണ്ടിലെത്തുമെന്നാണ് അധികതര്‍ അറിയിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് 1580 രൂപയാണ് ഫീസ്. ട്രക്കിംഗ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് കോവിഡ് വാക്സിന് എടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഏതെങ്കിലും യാത്രയ്ക്കായി എത്തിച്ചേരുന്ന സമയത്ത് ഉണ്ടായിരിക്കേണ്ടതാണ്.
വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. പരമാവധി 5പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.