താങ്ങാനാവുന്ന വിലയില്‍ ഏറ്റവും പുതിയ ഫീച്ചറുകളുമായി പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ മത്സരിക്കുകയാണ്.കപ്പാസിറ്റി കൂടിയ ബാറ്ററികള്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സ്ഥിതി മാറിയിരിക്കുകയാണ്.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടൊപ്പം സ്മാര്‍ട്ട്ഫോണുകള്‍ കൂടുതല്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടെങ്കിലും അടുത്ത കാലം വരെ അധികം പരിഗണിക്കാതെ കിടന്ന മേഖലയായിരുന്നു ബാറ്ററി ഡിപ്പാര്‍ട്ട്മെന്റ്. ഷവോമി അടുത്തിടെ 120 വാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉള്ള 11 ഐ ഹൈപ്പര്‍ചാര്‍ജ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ചൈനീസ് ബ്രാന്‍ഡ് ഇപ്പോള്‍ ഇന്ത്യയില്‍ അടുത്ത സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുകയാണ്.
ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ഷവോമി 11ടി പ്രോ (ഹൈപ്പര്‍ഫോണ്‍). 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് വേഗം തന്നെയാണ് ഷവോമി 11ടി പ്രോയുടെ ഹൈലൈറ്റ്. പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലെത്താന്‍ 17 മിനുറ്റ് മതിയെന്നാണ് കമ്ബനിയുടെ അവകാശവാദം. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം, സ്നാപ്ഡ്രാഗണ്‍ 888 എസ്ഒസി, 12 ജിബി റാം എന്നിവയാണ് മറ്റ് പ്രധാന സ്പെസിഫിക്കേഷനുകള്‍.
വണ്‍പ്ലസ് 10 പ്രോ അടുത്തിടെ ചൈനയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അധികം വൈകാതെ തന്നെ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 80 വാട്ട് സൂപ്പര്‍ വൂക്ക് വയര്‍ഡ് ചാര്‍ജിങ്, 50 വാട്ട് എയര്‍ വൂക്ക് വയര്‍ലെസ് ചാര്‍ജിങ് എന്നിവയോടെയാണ് ഈ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് 5,000 എംഎഎച്ച് വരുന്ന അല്‍പ്പം വലിയ ബാറ്ററിയാണ് വണ്‍പ്ലസ് 10 പ്രോ 5ജി സ്മാര്‍ട്ട്ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. വണ്‍പ്ലസ് 10 പ്രോ 5ജി ഒരു സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പും 48 എംപി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും നല്കുന്നു
വിവോയുടെ ഉപ ബ്രാന്‍ഡായ ഐക്കൂ 9, ഐക്കൂ 9 പ്രോ എന്നിവയാണ് ലിസ്റ്റിലെ അടുത്ത ഡിവൈസുകള്‍. ഈ രണ്ട് ഡിവൈസുകളും 4,700 എംഎഎച്ച് ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫീച്ചര്‍ ചെയ്യുന്നു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്സെറ്റിനൊപ്പം ആദ്യമായി പുറത്തിറങ്ങിയ ഡിവൈസുകളില്‍ ഒന്നാണ്. ഇന്ത്യയിലെ ലോഞ്ച് തീയതി ഇത് വരെ പുറത്ത് വന്നിട്ടില്ല. ഐക്കൂ സ്മാര്‍ട്ട്ഫോണുകളുടെ മുന്‍ ലോഞ്ച് ടൈം ലൈന്‍ അനുസരിച്ചാണെങ്കില്‍ അധികം വൈകാതെ തന്നെ ഐക്കൂ 9 സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.