ഫലിപ്പീൻസ്: പ്രകൃതി ദുരന്തങ്ങളെ നേരെത്തെ മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്നവരാണ് ആഴക്കടലിൽ മാത്രം വാസിക്കുന്ന ഓർ മത്സ്യങ്ങൾ. പക്ഷെ ഇവ തീരത്തടിഞ്ഞാൽ എന്തെങ്കിലും പ്രകൃതിക്ഷോഭം ഉണ്ടാകുമെന്ന് തീർച്ചയാണ്. ഇപ്പോൾ ഇതാ ഫലിപ്പീൻസിലെ തീരപ്രദേശമായ മാകാബഗിൽ കഴിഞ്ഞ ആഴ്‌ച രണ്ട് മത്സ്യങ്ങൾ തീരത്തടിഞ്ഞിരിക്കുകയാണ്. സംഭവം അറിഞ്ഞെത്തിയവരെല്ലാം ഇപ്പോൾ വളരെ ആശങ്കയിലാണ്.
സുനാമി പോലുള്ള വലിയ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസിലാക്കാൻ കഴിയുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. കഴിഞ്ഞ സുനാമിക്കാലത്തും ഇവ കരയ്‌ക്കടിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവ കരയ്‌ക്കടിഞ്ഞത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷിട്ടിച്ചിരിക്കുയാണ്.
അതേസമയം, ഇവയെ കരയിൽ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്. എട്ട് അടി നീളമുള്ളതും ഒമ്പത് അടി നീളമുള്ളതുമായ രണ്ട് മത്സ്യങ്ങളാണ് കരയ്‌ക്കടിഞ്ഞിരിക്കുന്നത്. ഭാരം 15 കിലോയും 20 കിലോയും വീതമായിരുന്നു. കടലിനടിയിൽ ഭൂകമ്പമോ അഗ്നിപർവത സ്ഫോടനമോ നടക്കുമ്പോഴാണ് ഇവ ആഴക്കടലിൽ നിന്നും പുറത്തു കടക്കുന്നത്. വരാൻ പോകുന്ന ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാർ വിശ്വാസിക്കുന്നത്.