ഹോബാര്‍ട്ട്: ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. 146 റണ്‍സിന് വിജയിച്ച ഓസ്‌ട്രേലിയ (4-0) പരമ്പര സ്വന്തമാക്കി. ഒരു മത്സരം പോലും ജയിക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞില്ല.
271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 124 റണ്‍സിന് എല്ലാവരും പുറത്തായി. വിക്കറ്റ് നഷ്ടപ്പെടാതെ 68 റണ്‍സ് എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച. ഓപ്പണര്‍മാരായ റോറി ബേണ്‍സ് 26(46) സാക് ക്രൗളി 36(66) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്ന ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
സ്‌കോര്‍: ഓസ്‌ട്രേലിയ 303, 155/ ഇംഗ്ലണ്ട് 188, 124
ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട് ബൊളാന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി.
ഓസീസ് താരം ട്രാവിസ് ഹെഡ് ആണ് കളിയിലേയും പരമ്പരയിലേയും താരം.