മഞ്ജു വാരിയർ പകർത്തിയ പോർട്രെയ്റ്റ് ചിത്രം പങ്കുവച്ച് ഭാവന. മഞ്ഞ പ്രകാശത്തിൻ്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ആരോ സംസാരിക്കുന്നത് സാകൂതം ശ്രവിക്കുന്ന ഭാവനയാണ് ചിത്രത്തിലുള്ളത്. ഭാവനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചിത്രത്തിന് ഭാവന നൽകിയ ശക്തമായ അടിക്കുറിപ്പും ചർച്ചയാവുകയാണ്. ‘നമ്മളെല്ലാവരും അൽപം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്,’ എന്നാണ് ഭാവന കുറിച്ചത്. നിരവധി ആരാധകരാണ് കമന്റുമായി രംഗത്തെത്തുന്നത്. ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമാണെന്നാണ് ആരാധകരുടെ കമന്റുകൾ.
മഞ്ജു വാര്യരും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ച് ഒത്തുകൂടാൻ ഇവർ സമയം കണ്ടെത്താറുണ്ട്. ഒന്നിച്ചുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും താരങ്ങൾ മറക്കാറില്ല. മലയാള സിനിമയിൽ ഇല്ലെങ്കിലും കന്നഡയിൽ ആക്റ്റീവാണ് ഭാവന. ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.