ഇന്ത്യ – പാക് വിഭജനത്തെത്തുടർന്ന് 74 വർഷമായി വേർപിരിഞ്ഞ ശേഷം വീണ്ടും ഒന്നിക്കുന്ന രണ്ട് സഹോദരന്മാരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഒരാൾ ഇന്ത്യയിലെ പഞ്ചാബിൽ നിന്നും മറ്റൊരാൾ പാകിസ്ഥാനിലെ പഞ്ചാബിൽ നിന്നുമുള്ള വൈറൽ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ വീഡിയോ പാക്കിസ്ഥാനിൽ തുടരുന്ന സഹോദരന് ഇസ്‌ലാം മതം സ്വീകരിക്കേണ്ടി വന്നെന്നും ഇന്ത്യയിലേക്ക് മാറിയയാൾ സിഖ് മതം തുടർന്നുകൊണ്ടിരിക്കുന്നു എന്ന അവകാശവാദത്തോടെയാണ് വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ പ്രചരണം വ്യാജമാണ്.
Two Sikh brothers were separated in 1947. The one who came to India remains a Sikh. The one who remained in Pakistan converted to Islam. The Indian Sikh can proudly say, “Wah Guru Ji Da Khalsa, Wah Guru Ji Di Fatah.” The Pakistani brother has to say “Allah hu akbar.” pic.twitter.com/dcqUVb2nNK
— Rakesh Krishnan Simha (@ByRakeshSimha) January 13, 2022
ഇന്ത്യയിലെ സഹോദരന് “വഹേഗുരു ജി ദാ ഖൽസ, വഹേഗുരു ജി ദി ഫത്തേ” എന്ന് പറയാമെങ്കിലും പാകിസ്ഥാനിലുള്ളയാൾക്ക് “അല്ലാഹു അക്ബർ” എന്ന് പറയേണ്ടിവരുമെന്നും വീഡിയോ പങ്കുവെക്കുന്നവർ പറയുന്നു.
ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ ഏകശിലാ വിശ്വാസങ്ങൾ ബലപ്രയോഗത്തിലൂടെയാണ് പ്രചരിപ്പിച്ചതെന്ന് @LogicalHindu_ എന്ന ട്വിറ്റർ ഉപയോക്താവും അവകാശവാദം പങ്കിട്ടു.
This is interesting video. It actually proves the theory of spread of Monolithic faiths.
Here in the video , you have two brothers separated during partition.
1) Remained Sikh (from Indian side)
2) Had converted (from Pakistan side) https://t.co/O0gvjNP7C8
— Varun Sharma (@LogicalHindu_) January 13, 2022
ഫാക്ട് ചെക്ക്
വീഡിയോ ക്ലിപ്പ് ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തതിൽ നിന്നും വീഡിയോയുടെ 0:36 സെക്കൻഡിൽ, “സത് ശ്രീ അകാൽ ജി” എന്ന് പറഞ്ഞുകൊണ്ട് രണ്ട് സഹോദരന്മാരും പരസ്പരം അഭിവാദ്യം ചെയ്യുന്നത് കേൾക്കാൻ സാധിച്ചു. ഒരു കീവേഡ് തിരയൽ സഹോദരങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന ഒന്നിലധികം വാർത്തകളിലേക്ക് ഞങ്ങളെ നയിച്ചു. ഡെയ്‌ലി മെയിൽ യുകെയുടെയും ഇന്ത്യ ടുഡേയുടെയും റിപ്പോർട്ടുകൾ പ്രകാരം മുഹമ്മദ് സിദ്ദിഖ്, ഹബീബ് എന്ന ഷേല എന്നീ സഹോദരന്മാരാണ് ദൃശ്യത്തിലുള്ളത്.
വിഭജനകാലത്തെ അക്രമത്തെത്തുടർന്ന് വേർപിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള പഞ്ചാബി ലെഹാർ എന്ന സംഘടനയാണ് വീഡിയോ നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചാബി ലെഹറിന്റെ യൂട്യൂബ് പേജിൽ 2019 മെയ് മാസത്തിലെ ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. മുഹമ്മദ് സിദ്ദിഖ് (പാകിസ്ഥാനിൽ) തന്റെ സഹോദരൻ ഹബീബിനെ (ഇന്ത്യയിൽ) തിരയുന്ന സന്ദേശമായിരുന്നു അത്. ഈ സന്ദേശത്തിന് തൊട്ടുപിന്നാലെ, ഇന്ത്യയിലെ പഞ്ചാബിലെ ഫുലേവാലയിൽ താമസിക്കുന്ന ഡോ.ജഗ്‌സിർ സിംഗിന്റെ സഹായത്തോടെ ടീം രണ്ട് സഹോദരന്മാരെയും ബന്ധിപ്പിച്ചു.
പിന്നീട് അതേ വീഡിയോയിൽ, രണ്ട് സഹോദരന്മാരും ഒരു വീഡിയോ കോളിൽ വരുന്നു. നിയമപരമായ രേഖകൾ തയ്യാറാക്കാൻ രണ്ട് വർഷമെടുത്തു, ഒടുവിൽ, 2022 ജനുവരിയിൽ ഇരുവരും നേരിട്ട് കണ്ടുമുട്ടി. രണ്ട് സഹോദരന്മാരും വീണ്ടും ഒന്നിക്കുന്നതിന്റെ മുഴുവൻ വീഡിയോയും പഞ്ചാബി ലെഹറിന്റെ YouTube ചാനലിൽ കാണാം.
വിഭജനസമയത്ത് ഹബീബിന് ആറുമാസം പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്നും അമ്മയോടൊപ്പം ഫൂലെയിലെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിലേക്ക് പോയിരുന്നു. ഇതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ട് ഇവരുടെ പിതാവ് മരിക്കുകയും സിദ്ദിഖും നടുവിലെ കുട്ടിയായ സഹോദരിയും അനാഥരാകുകയും ചെയ്തത്. ഹബീബിന്റെ അമ്മയുടെ മാനസിക നില വഷളാവുകയും വിഭജനം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം അവർ ആത്മഹത്യ ചെയ്യുകയും ചെയ്തു.
രണ്ട് സഹോദരന്മാരും ജന്മം കൊണ്ട് മുസ്ലിങ്ങളാണ്. ഇന്ത്യയിൽ നഷ്ടപ്പെട്ട ഇളയ സഹോദരൻ ഹബീബ് മുസ്ലീമായി തുടരുകയും ഒരു പ്രാദേശിക കുടുംബം ദത്തെടുക്കുകയും ചെയ്തു, അവിടെ അദ്ദേഹം കൂലിപ്പണി ചെയ്തു. ഹബീബ് തന്റെ ഗ്രാമത്തിൽ സിക്ക ഖാൻ എന്നാണ് അറിയപ്പെടുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ജന്മനാമം ഹബീബ് എന്നാണ്.
ചുരുക്കത്തിൽ, 74 വർഷത്തെ ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് ശേഷം രണ്ട് സഹോദരങ്ങൾ വീണ്ടും ഒന്നിക്കുന്ന വീഡിയോ സത്യമാണ്. എന്നാൽ അതിൽ ഉന്നയിച്ച പോലെ, സഹോദരങ്ങൾ സിഖുകാരാണെന്നും പാകിസ്ഥാനിൽ തുടരുന്നയാളെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും ഉള്ള അവകാശവാദം കള്ളമാണ്. രണ്ട് സഹോദരന്മാരും ഇസ്ലാം മതത്തിൽ ജനിക്കുകയും ഇപ്പോഴും ഇസ്ലാം പിന്തുടരുന്നത് തുടരുകയും ചെയ്യുന്നു.