ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജയന്ത് യാദവും നവ്ദീപ് സൈനിയും ടീമിലിടം നേടി. പരിക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മ കളിക്കില്ല. പകരം കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്പിന്നർ വാഷിങ്ടൺ സുന്ദർ പുറത്തായി. ബംഗളൂരുവിൽ നടന്ന പരിശോധനയിലാണ് സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചത്. ജയന്ത് യാദവാണ് പകരക്കാരൻ. വാഷിങ്ടൺ സുന്ദറിന് എന്തുകൊണ്ടും യോജിക്കുന്ന പകരക്കാരനാണ് ജയന്ത് യാദവനെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫാസ്റ്റ്ബൗളർ നവ്ദീപ് സെയ്‌നിയാണ് പുതുതായി ടീമിൽ ഉൾപ്പെടുത്തിയത്. ഇരുവരും ടെസ്റ്റ് ടീമിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലുണ്ട്. മുഹമ്മദ് സിറാജിന് പകരക്കാരനായണ് സെയ്‌നി എത്തുന്നത്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ സിറാജ് പുറത്തായിരുന്നു. രോഹിത് ശർമ്മമയെ നായകനാക്കി ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിക്കിൽ നിന്ന് ഭേദമാകാത്തതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദുമെല്ലാം ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ടീമിലില്ല.
ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിന്റെ സഹനായകന്‍. രാഹുല്‍, വിരാട് കോലി, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍, ഋതുരാജ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. വെങ്കടേഷ് അയ്യര്‍,ജയന്ത് യാദവ് എന്നിവര്‍ ഓള്‍റൗണ്ടറുടെ റോളിലുണ്ട്. ഋഷഭ് പന്തും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം നേടി.
ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവര്‍ ബൗളിങ് നിരയില്‍ ഇടം നേടി.
ടിം ഇങ്ങനെ: ലോകേഷ് രാഹുൽ(നായകൻ)ജസ്പ്രിത് ബുംറ(ഉപനായകൻ) ശിഖർ ധവാൻ, റിതുരാജ് ഗെയിക് വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, റിഷബ് പന്ത്(വിക്കറ്റ് കീപ്പർ) ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ) യൂസ്‌വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവ്ദീപ് സെയ്‌നി
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനുള്ളത്. ആദ്യ ഏകദിനം ജനുവരി 19ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2നാണ് മത്സരങ്ങൾ. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.