മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കാണിച്ചുള്ള ഒരു ടിവി റിപ്പോർട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ അത് 2021 ലെ നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ളതാണ്.
മറാത്തി ചാനലായ സാം ടിവിയുടെ വാർത്താ റിപ്പോർട്ട്, 2021 ഏപ്രിൽ 5 മുതലുള്ളതാണ്. കോവിഡ്-19 രണ്ടാം തരംഗത്തിന്റെ കൊടുമുടിയിൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ആണ് ഇത്.
കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും വാർത്താ അവതാരകൻ വീഡിയോയിൽ പറയുന്നു.
വാട്‌സ്ആപ്പിലും ഷെയർചാറ്റിലും വീഡിയോ വൈറലാണ്.
https://sharechat.com/embed/Dy4AVVeG
ഫാക്ട് ചെക്ക്
റിപ്പോർട്ട് നൽകിയ സാം ടിവിയുടെ YouTube ചാനലിലൂടെ പോയി വാർത്താ പ്രസ്തുത റിപ്പോർട്ട് കണ്ടെത്തി. “LOCKDOWN UPDATES | आजपासून राज्यात असे असतील निर्बंध, पाहा काय सुरु काय बंद?”” എന്ന തലക്കെട്ടിലുള്ള വീഡിയോ. (ഇന്ന് മുതൽ, ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടാകും, എന്തെല്ലാം തുറക്കുമെന്നും എന്ത് അടയ്ക്കുമെന്നും കാണുക). ഈ വീഡിയോ 2021 ഏപ്രിലിൽ ഉള്ളതാണ്.
യഥാർത്ഥത്തിൽ, 2022 ജനുവരി 8 വരെ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കില്ലെന്ന് ജനുവരി ഏഴിന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞിരുന്നു.
ദി ഹിന്ദുവിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാന സർക്കാർ “അന്തർ ജില്ലാ യാത്രകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും” വ്യക്തമാക്കി.
“ഇപ്പോൾ ലോക്ക്ഡൗണിന്റെ ആലോചനകളൊന്നുമില്ല. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. എന്നാൽ അതും മുഖ്യമന്ത്രിയുടെ യോഗത്തിനും അംഗീകാരത്തിനും ശേഷം മാത്രമേ സംഭവിക്കൂ. വാരാന്ത്യ ലോക്ക്ഡൗണിനെയും രാത്രി കർഫ്യൂവിനെയും കുറിച്ച് മാത്രമാണ് ഞങ്ങൾ ചർച്ച ചെയ്തത്. അത് അടിച്ചേൽപ്പിക്കാൻ തീരുമാനമില്ല,” ടോപെ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ജനുവരി 8 വരെ, മഹാരാഷ്ട്രയിൽ 1,45,198 സജീവ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 7 മുതൽ 26,649 കേസുകളുടെ വർദ്ധനവ്. ജനുവരി 8 രാവിലെ വരെ സംസ്ഥാനത്ത് 13,68,24,159 കോവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
ചുരുക്കത്തിൽ, നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത് 2021 ലെ ലോക്ക് ഡൗൺ സമയത്തെ വീഡിയോ ആണ്.