അബുദാബി: യുഎഇയില്‍ ഇന്ന് 2,655 പേര്‍ക്ക് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,88,572 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1034 പേരാണ് രോഗമുക്തരായത്. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരണപ്പെട്ടു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,82,866 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,52,120 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,173 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 28,573 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.