അബുദാബി: അബുദാബി എമിറേറ്റിലെ ബാര്‍ബിക്യൂ ഉദ്യാനങ്ങളില്‍ നിന്നും ബാര്‍ബിക്യൂ പാകം ചെയ്ത് കഴിക്കുന്നവര്‍ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.കൂടാതെ എല്ലാ സന്ദര്‍ശകരും ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും മുനിസിപ്പല്‍ അധികൃതര്‍ കൂട്ടി ചേര്‍ത്തു.
പാര്‍ക്കുകള്‍ ഉപയോഗിക്കുമ്ബോള്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നതിന് പുറമെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കാത്തു സൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യണം.അബുദാബി ഖലീജുല്‍ അറബ് റോഡില്‍ പാര്‍ക്ക് ഒന്ന്, രണ്ട്, നാല്, അഞ്ചു, ശൈഖ് സായിദ് റോഡില്‍ ഡോള്‍ഫിന്‍ പാര്‍ക്ക്, മുറൂര്‍ റോഡില്‍ സാഫ്രണാ ഗാര്‍ഡന്‍, മുബാറക് ബിന്‍ മുഹമ്മദ് സ്ട്രീറ്റ്, ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഫാമിലി പാര്‍ക്ക്, അല്‍ ഹുസ്‌ന സ്ട്രീറ്റ്, ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഫാമിലി പാര്‍ക്ക്.
തുടങ്ങി അനേകം ഭാഗങ്ങളിലെ പാർക്കുകളിൽ നിഷ്കർഷം എല്ലാവരും ഒരു പോലെ മാനദണ്ഡങ്ങൾ കർശനമായി അനുസരിക്കേണ്ടതാണെന്ന് അധികൃതർ ഓർമിപ്പിക്കുകയാണ്.