സ്മാര്‍ട്ട്ഫോണ്‍ വിപണി സജീവമായ കാലമാണ് 2021. മികച്ച സ്മാര്‍ട്ട്ഫോണുകള്‍ തന്നെ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയിരുന്നു. 5ജി സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായ 2021ല്‍ എല്ലാ വില വിഭാഗത്തിലും ആകര്‍ഷകമായ ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമായിട്ടുണ്ട്. 10000 രൂപയില്‍ താഴെയുള്ള വിലയില്‍ പോലും മികച്ച ക്യാമറയും പ്രോസസറും ഡിസ്പ്ലെയുമെല്ലാം ഉള്ള സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാണ്.സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികവിദ്യയുടെ വലിയ മാറ്റങ്ങള്‍ക്കും 2021 സാക്ഷിയായി.
കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡുകള്‍ വേഗത്തില്‍ വിപണി പിടിച്ചെടുക്കുന്ന കാഴ്ച്ച ഇന്ത്യന്‍ വിപണിക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്ബനികളുടെ വലിയ ആധിപത്യം ഉള്ളത്. ഷവോമി, റിയല്‍മി, വിവോ, ഓപ്പോ തുടങ്ങിയ ബ്രാന്റുകള്‍ ഇന്ത്യയില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കുന്നുണ്ട്.
ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകളും ചൈനീസ് എതിരാളികളോട് മത്സരിക്കാന്‍ കഴിഞ്ഞ വര്‍ഷം നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ചൈനീസ് കമ്ബനികളുടെ ആധിപത്യം അതുപോലെ തുടരുകയാണ്.ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള ഫ്ലൂയിഡ് അമോലെഡ് 2.0 പാനലാണ് ഉള്ളത്. ഇത് 5nm സ്നാപ്ഡ്രാഗണ്‍ 888 എസ്‌ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹാസല്‍ബ്ലാഡ് ക്യാമറകളുള്ള ഡിവൈസില്‍ വയര്‍ലെസ്, റിവേഴ്സ് ചാര്‍ജിങ് സപ്പോര്‍ട്ടുകളുണ്ട്. 50,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഡിവൈസാണ് ഇത്.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ഫോണുകളില്‍ ഒന്നാണ് വണ്‍പ്ലസ് 9. വണ്‍പ്ലസ് 9 പ്രോയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ബ്രാന്‍ഡ് അടുത്ത തലമുറ വണ്‍പ്ലസ് 10 സീരീസ് വൈകാതെ പുറത്തിറക്കാനിരിക്കുമ്ബോഴും വണ്‍പ്ലസ് 9 ജനപ്രിയ സ്മാര്‍ട്ടഫോണ്‍ ആയി തുടരുകയാണ്.