മദ്യലഹരിയിലായ ഒരാൾ വിമാനത്താവളത്തിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂത്രമൊഴിക്കാൻ ശ്രമിക്കുന്നയാളെ സെക്യൂരിറ്റി ജീവനക്കാരൻ കൈവിലങ്ങ് ഇട്ട് നിലത്തേക്ക് തള്ളുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ വീഡിയോയിൽ കാണുന്ന വ്യക്തി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനാണെന്നാണ് അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
അടുത്തിടെ ഡ്രഗ്സ് കേസിൽ ആര്യൻ ഖാൻ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. കേസിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിരവധി ദിവസം ജയിലിൽ കിടന്നിരുന്ന ആര്യൻ ഖാനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. മൂന്നാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
അമേരിക്കയിലെ വിമാനത്താവളത്തിൽ ആര്യൻ ഖാൻ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ക്യാമറയിൽ പതിഞ്ഞതായി അവകാശപ്പെടുന്ന വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധി ഉപയോക്താക്കൾ പങ്കുവെച്ചു.
60,000 ട്വിറ്റർ ഫോള്ളോവെർസ് ഉള്ള അജയ് ചൗഹാൻ, കൂടുതൽ വിവരങ്ങൾ ഉള്ളവർ തന്നെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്ന ക്ലിപ്പ് പങ്കിട്ടു. ഇന്ത്യയിൽ കേസിൽ നിന്ന് രക്ഷപ്പെടുത്തിയ ഏത് രാഷ്ട്രീയക്കാരനാണ് അമേരിക്കയിൽ രക്ഷക്ക് എത്തുക എന്ന് ചോദിച്ചാണ് ചില ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫാക്ട് ചെക്ക്
സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ Google-ൽ ഒരു കീവേഡ് സെർച്ച് നടത്തി. അത് 2013 ജനുവരി 3-ന് ഡെയ്‌ലി മെയിലിലെ ഒരു ലേഖനത്തിലേക്ക് നയിച്ചു. ‘ട്വിലൈറ്റ് സാഗ’ സിനിമയിലെ അഭിനേതാവായ ബ്രോൺസൺ പെല്ലെറ്റിയർ ആണ് വീഡിയോയിലെ ആളെന്ന് ഇതുവഴി തിരിച്ചറിഞ്ഞു.
ഇതോടെ വീഡിയോയിലുള്ളത് ആര്യൻ ഖാനല്ല എന്ന് വ്യക്തമായി. ട്വിലൈറ്റ് നടൻ ബ്രോൺസൺ പെല്ലെറ്റിയർ 2012ൽ പെല്ലെറ്റിയറിന് 25 വയസ്സുള്ളപ്പോഴാണ് വീഡിയോ റെക്കോർഡ് ചെയ്തത്.
ഡെയ്‌ലി മെയിലിലെ മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, സംഭവം നടന്നത് 2012 ഡിസംബർ 17 നാണ്. ആദ്യം കുറ്റം നിഷേധിച്ച താരം പിന്നീട് മറ്റൊരു അവകാശവാദവുമായി രംഗത്ത് വന്നു. “ഒരു ഭ്രാന്തൻ ആരാധകൻ വിമാനത്താവളത്തിൽ നിന്ന് തനിക്ക് പാനീയം വാങ്ങി, തുടർന്ന് മദ്യപിച്ചതായി റിപ്പോർട്ട് ചെയ്യുകയും ഇതോടെ വിമാനത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു”. ഇതേത്തുടർന്നുണ്ടായ സംഭവം വീഡിയോയിൽ ഉള്ളെതെന്നായിരുന്നു വാദം. എന്നാൽ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ചുരുക്കത്തിൽ, 2012 ൽ ഹോളിവുഡ് നടൻ ബ്രോൺസൺ പെല്ലെറ്റിയർ ചെയ്ത ഒരു കുറ്റകൃത്യമാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ തലയിൽ വെച്ച് കെട്ടാൻ ശ്രമം നടന്നത്.