തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്. പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി.
ആർഎസ്എസ്, എസ്ഡിപിഐ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് നിർദേശം. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും ഈ വിഷയം ചർച്ച ചെയ്തിരുന്നു.
ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ – ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പോലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.

















