അമല പോൾ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി വെബ് സീരിസ് ‘രഞ്ജിഷ് ഹി സഹി’ ട്രെയിലർ റിലീസ് ചെയ്തു. 70 കളിലെ ബോളിവുഡ് ആണ് കഥാപശ്ചാത്തലം. ജീവിതത്തിൽ പരാജിതനായ സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് പ്രമേയം. സിനിമാ നടിയുടെ വേഷത്തിൽ അമല പോൾ എത്തുന്നു. ജനുവരി 13 മുതൽ സീരിസ് തുടങ്ങും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ടിലാണ് റിലീസ്. അമല പോളിന് പുറമേ താഹിർ രാജ്, അമൃത പുരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെറീന വഹാബും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മഹേഷ് ഭട്ട് ആണ് നിർമാണം.
https://www.youtube.com/watch?v=60CTzsPsZoY
















