മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്‍റെ സിംഹ’ത്തിൻ്റെ ക്ലൈമാക്സിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ. പറങ്കികൾ പിടികൂടുന്ന കുഞ്ഞാലിമരക്കാരെ തുറങ്കലിൽ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ രംഗമാണ് റിലീസ് ചെയ്തത്. ഇത്രയും മനോഹരമായ രംഗം വെട്ടിക്കളഞ്ഞതെന്തിനെന്ന് ആരാധകർ ചോദിക്കുന്നു.
മോഹൻലാല്‍ അതിഗംഭീരമായാണ് ഈ രംഗത്തിൽ അഭിനയിക്കുന്നതെന്നും സിനിമയിലെ ഏറ്റവും വികാരനിർഭരമായ രംഗമായി ഇതിനെ കാണാമെന്നും വിഡിയോ കാണുന്നവർ അഭിപ്രായപ്പെട്ടു. സിനിമയിൽ നിന്നും നീക്കം ചെയ്ത മറ്റു ചില രംഗങ്ങൾ നേരത്തെ തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്തായാലും സീനുകൾ നീക്കം ചെയ്യേണ്ടിയിുന്നില്ലെന്ന ഭൂരിപക്ഷ അഭിപ്രായത്തിലാണ് ആരാധകർ.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തില്‍ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെൽവൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
















