തിരുവനന്തപുരം: ബിജെപിയെ നേരിടാന്‍ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല. രാഹുല്‍ ഗാന്ധിയല്ലാതെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്ന് കാനം ചോദിച്ചു.
ബിനോയ് വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലെന്ന് വിശദീകരിച്ച കാനം കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമെന്നും വിശദീകരിച്ചു.
ബിജെപിക്കെതിരായ ദേശീയ ബദലില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നേരത്തെ ദേശീയ തലത്തില്‍ ഇടതുപക്ഷം യുപിഎയെ പിന്തുണച്ചപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പുണ്ടായിട്ടുണ്ട്. ദേശീയ തലത്തിലെ ബന്ധം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് കാനം പറഞ്ഞു.

















