കോവിഡ് മൂന്നാം തരംഗമാണു രാജ്യത്തു പ്രകടമാകുന്നതെന്നു കോവിഡ് വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവി ഡോ. എൻ.കെ.അറോറ. ഇതിന്റെ ഭാഗമായാണ് മെട്രോ നഗരങ്ങളിൽ ഒമിക്രോൺ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് . ഡൽഹി,മുംബൈ, , കൊൽക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോൺ വകഭേദമാണ്.
‘ഇന്ത്യയിൽ മൂന്നാംതരംഗമാണെന്നു വ്യക്തമാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണു മൂന്നാം തരംഗത്തിന് ശക്തി കൂട്ടുന്നത്. ഒമിക്രോൺ കേസുകൾ ഓരോ ആഴ്ചയും കൂടുന്നു. ആകെ കോവിഡ് കേസുകളിലെ ഒമിക്രോൺ ബാധിതരുടെ ശതമാനവും കൂടുകയാണ്. കഴിഞ്ഞ നാലഞ്ചു ദിവസത്തെ കണക്കുകൾ ഇതിനു തെളിവാണ്’– നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ ചെയർമാൻ അറോറ വ്യക്തമാക്കി.















