കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്രചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്‌തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ന്നലെയാണ് ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തെന്ന പേരിൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്.ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
യാത്രക്കാരനെ മര്‍ദിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് നടപടി. ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മർദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്ഐ പ്രമോദ് രംഗത്തെത്തി.

















