കൊച്ചി: 2021 ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിലൂടെയാണ് പുരസ്കാരത്തിന് അർഹയായത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ചരമ വാര്ഷിക ദിനമായ ഫെബ്രുവരി രണ്ടിന് പുരസ്കാരം സമ്മാനിക്കും.
ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന് ട്രസ്റ്റ് ആണ് അവാർഡ് നല്കുന്നത്. 1968 മുതല്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
















