തിരുവനന്തപുരം: പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല
കിള്ളിപ്പാലത്തിലെ ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ട് മണിയോടെ ജനവാസ മേഖലയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകള്‍ അടയ്ക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
തൊട്ടടുത്തെ കെട്ടിടത്തിലേക്കും വീട്ടിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഗോഡൗണിൻ്റെ ഉള്ളില്‍ നിന്ന് വന്‍ പൊട്ടിത്തെറികള്‍ ഉണ്ടായി. ഗോഡൗണിന് മുന്നില്‍ നിന്ന മൂന്നു തെങ്ങുകള്‍ക്കും തീപിടിച്ചു.

















