സമുദ്രത്തിന് നടുവിൽ മീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന വലിയ വിരലടയാളം പോലെ തോന്നുന്ന ഒരു ദ്വീപാണ് ക്രൊയേഷ്യയിലെ അഡ്രിയാറ്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ബാൽജെനാക്.
വിചിത്രമായ ആകൃതിയാണ് ദ്വീപിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. വിദൂര കാഴ്ചയിൽ വിരലടയാളത്തിനു സമാനമായ ആകൃതി ദ്വീപിൽ കൃത്യമായി കാണാൻ സാധിക്കുംഅടുത്ത് ചെന്നാൽ കാണാൻ കഴിയുക കരിങ്കല്ലുകൾ അടുക്കുകളായി ചേർത്തുവച്ചു നിർമിച്ച മതിലുകളാണ്. ഒന്നും രണ്ടുമല്ല നൂറുകണക്കിന് മതിലുകളാണ് ദ്വീപ് നിറയെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
https://www.youtube.com/watch?v=4qtkMYn9pHc