മനുഷ്യന്‍ ഭൂമിയില്‍ നിര്‍മിച്ച വസ്തുക്കള്‍ക്ക് ഏകദേശം ഭാരമെത്രയെന്ന് പുറത്തുവിട്ട് വിഷ്വല്‍ കാപ്പിറ്റലിസ്റ്റിന്റെ റിപ്പോർട്ട്. 2020ലായിരുന്നു ആദ്യമായി ഭൂമിയിലെ ജീവജാലങ്ങളുടെ ഭാരത്തെ മനുഷ്യ നിര്‍മിത വസ്തുക്കളുടെ ഭാരം മറികടന്നത്. വിഷ്വല്‍ കാപ്പിറ്റലിസ്റ്റ് തയാറാക്കിയ ഈ റിപ്പോര്‍ട്ട് വേള്‍ഡ് എക്കണോമിക് ഫോറമാണ് പുറത്തുവിട്ടിരിക്കുന്നത്.1900ത്തിന് ശേഷം നിര്‍മിക്കപ്പെട്ട മനുഷ്യ നിര്‍മിത വസ്തുക്കളുടെ ആകെ ഭാരം ഏതാണ്ട് 1154 ജിഗാ ടണ്‍ ആണ്. ഒരു ജിഗാ ടണ്‍ എന്നത് ഒരു ലക്ഷം കോടി കിലോഗ്രാം ഭാരം വരും! ഇത് ഭൂമിയിലെ സകല ജീവജാലങ്ങളുടേയും ശരീരത്തിലെ ജലാംശം ഒഴിച്ചുള്ള ഭാരത്തേക്കാളും കൂടുതല്‍ വരും.
ജലാംശം ഒഴിവാക്കിയുള്ള ഭൂമിയിലെ ജീവജാലങ്ങളുടെ ആകെ ഭാരം ഏതാണ്ട് 1120 ജിഗാ ടണ്‍ ആയാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യനു പുറമേ മറ്റു ജീവജാലങ്ങളും സൂഷ്മജീവികളും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ ജീവജാലങ്ങളുടെ ഭാരത്തിന്റെ 0.01 ശതമാനം മാത്രമേ മനുഷ്യരുടെ ആകെ ഭാരം വരികയുള്ളൂ. അതേസമയം ഭൂമിയിലെ മനുഷ്യ നിര്‍മിത വസ്തുക്കളുടെ ഭാരം 1154 ജിഗാ ടണ്ണിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.
https://www.youtube.com/watch?v=EHJmbKMciXo