കൊച്ചി; ഇടപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് പിക്ക് അപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. നാല് വാഹനങ്ങളാണ് ഇടിച്ചത്. പിക് അപ്പ് വാൻ ട്രാവലറിലും, ട്രാവലർ ബൈക്കിലും ഇടിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.പരിക്കേറ്റവരെ പരിസരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.